31-karunya-bhavan
പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ സമാഹരിച്ച് നൽകിയ ഭക്ഷ്യധാന്യങ്ങൾ ഞക്കുകാവ് കാരുണ്യ ഭവൻ അന്തേവാസികൾ ഏറ്റുവാങ്ങുന്നു.

പ്രമാടം: ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടിലായ ഞക്കുകാവ് കാരുണ്യ ഭവനിലെ അന്തേവാസികൾക്ക് സഹായവുമായ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററെത്തി. സ്വന്തം നിലയിൽ സമാഹരിച്ച നിത്യോപയോഗ സാധനങ്ങളാണ് എത്തിച്ചത്.. 40 അംഗങ്ങളാണ് കാരുണ്യഭവനിലുള്ളത്.
മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.