പത്തനംതിട്ട: കാർഷിക വിളകൾ വിൽക്കാൻ കഴിയുന്നില്ലെന്ന കർഷകരുടെ ബുദ്ധിമുട്ട് മനസിലാക്കി വിളകൾ ശേഖരിക്കാൻ ഹോർട്ടി കോർപ്പ് രംഗത്ത്. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ പഴം, പച്ചക്കറി എന്നിവ കർഷകരിൽ നിന്ന് സംഭരിക്കാനാണ് ഹോർട്ടി കോർപ്പിന്റെ ശ്രമം. പഞ്ചായത്ത് തലത്തിൽ ഇക്കോ ഷോപ്പുകൾ, എ ഗ്രേഡ് മാർക്കറ്റുകൾ, വി.എഫ്.പി.സി.കെയുടെയും ഹോർട്ടികോർപ്പിന്റെയും സെന്ററുകൾ എന്നിവയിലൂടെയാണ് സംഭരണവും വിതരണവും നടത്തുക.
* ഉൽപന്നങ്ങൾ വിൽക്കാനുള്ള കർഷകർ ബന്ധപ്പെടുക:
9048998558 - (ഹോർട്ടികോർപ്പ് ജില്ലാ മാനേജർ)
9961200145 - (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, മാർക്കറ്റിംഗ്)
" വാഴ കർഷകരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. ഹോർട്ടി കോർപ്പുമായി ബന്ധപ്പെട്ട് കർഷകരുടെ വിളകൾ വിതരണം ചെയ്യാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. കർഷകരെല്ലാം ഇത് പ്രയോജനപ്പെടുത്തണം."
ബ്ലസി മറിയം ജോൺ
ജില്ലാ കൃഷി ഓഫീസർ