കൂടൽ: കൊറോണക്കാലത്ത് കൂടലിലെ മെഡിക്കൽ സ്റ്റോറുകൾ ഞായറാഴ്ച പ്രവർത്തിക്കാത്തത് പ്രയാസമുണ്ടാക്കുന്നതായി നാട്ടുകാർ. പൊലീസ് പരിശോധന നടക്കുന്നതിനാൽ കൂടലുകാർക്ക് കലഞ്ഞൂരോ കൂടൽ പൊലീസ് സ്റ്റേഷന് സമീപമുളള മെഡിക്കൽ സ്റ്റോറിലോ പോകാൻ കഴിയുന്നില്ല. ഇക്കഴിഞ്ഞ ഞായാറാഴ്ച കൂടലിലെ രണ്ട് മെഡിക്കൽ സ്റ്റോറുകളും അടഞ്ഞു കിടന്നതിനാൽ അത്യാവശ്യക്കാർക്ക് മരുന്ന് വാങ്ങാൻ കഴിഞ്ഞില്ല. വാഹനങ്ങളിൽ പൊലീസ് സ്റ്റേഷന് സമീപമുളള മെഡിക്കൽ സ്റ്റോറിലും കലഞ്ഞൂരും പോയവരെ പൊലീസ് തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.