അടൂർ : ലോക്ക് ഡൗൺ ലംഘിച്ച് നിസാര കാരണങ്ങൾ പറഞ്ഞ് നിരത്തിലിറങ്ങിയ നിരവധി വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും വാഹനം ഒാടിച്ച വ്യക്തികൾക്കെതിരേ കേസെടുക്കുകയും ചെയ്തു. അടൂരിൽ 27 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും കാൽനട യാത്രക്കാർഉൾപ്പെടെ 30 പേർക്കെതിരേ കേസ് എടുക്കുകയും ചെയ്തു.കൊടുമണ്ണിൽ 18 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. വാഹനം ഒാടിച്ച 18 പേർക്ക് പുറമേ 2 കാൽനട യാത്രക്കാർ ഉൾപ്പെടെ 20 പേർക്കെതിരേ കേസ് എടുത്തു. ഏനാത്ത് 11 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തതിനൊപ്പം ഒാടിച്ചവർക്കെതിരേയും കേസ് എടുത്തു. ഇന്നുമുതൽ നിരത്തിലിറങ്ങുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഡി. വൈ. എസ്. പി ജവഹർ ജനാർദ്ദ് പറഞ്ഞു. ഇന്നുമുതൽ ഡ്രോൺ നിരീക്ഷണം കൂടുതൽ ശക്തമാക്കും. വ്യക്തമായ സത്യവാങ്മൂലം ഇല്ലാത്ത വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കും.