പത്തനംതിട്ട: അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് വീട്ടുടമസ്ഥ പന്തളം മങ്ങാരംതെങ്ങുംതറയിൽ വീട്ടിൽ ഫാത്തിമാ ബീവിക്കെതിരെ കേസെടുത്തു.
നഗരസഭാ അധികൃതരും പൊലീസും ചേർന്ന് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ സർക്കാർ ഉത്തരവ് പ്രകാരം ഒരു മാസത്തേക്ക് വാടക വാങ്ങരുതെന്ന് നിർദേശമുണ്ട്. ഇതിന് എതിരായി പ്രവർത്തിക്കുന്നവരുടെ പേരിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ അറിയിച്ചു.