പത്തനംതിട്ട: ജില്ലയിൽ ഇന്നലെയും പുതിയ കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അഞ്ചു പേരും ജില്ലാ ആശുപത്രിയിൽ നാലു പേരും നിലവിൽ ഐസൊലേഷനിലുണ്ട്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നു പേർ ഐസൊലേഷനിൽ ഉണ്ട്. ആകെ 12 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.
ഇന്നലെ പുതിയതായി മൂന്നു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്നലെ 12 പേരെ ഡിസ്ചാർജ് ചെയ്തു. ഇതുവരെ 92 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.