31-tankerlorry
എംസി റോഡിൽ തിരുവല്ല ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം വീട്ടിലേക്ക് ടാങ്കർലോറി ഇടിച്ചുകയറിയ നിലയിൽ

തിരുവല്ല: എംസി റോഡിൽ തിരുവല്ല ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം വീട്ടിലേക്ക് ടാങ്കർലോറി ഇടിച്ചുകയറി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ചെങ്ങന്നൂർ ഭാഗത്തുനിന്ന് തിരുവല്ലയിലേക്ക് വന്ന ലോറിയുടെ സ്റ്റീയറിംഗ് ലോക്കായതാണ് അപകടകാരണം. വീടിന്റെ ഗേറ്റും മുൻഭാഗവും ഭാഗികമായി തകർന്നു. ലോറി ഡ്രൈവർക്കും ക്ലീനർക്കും നിസാര പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.