കോന്നി: 251 കുടുംബങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറോളം പേർ താമസിക്കുന്ന ചെങ്ങറ സമര ഭൂമിയിലെ ഇപ്പോഴത്തെ സാഹചര്യം ആശങ്കാജനകമാണെന്ന് ബി.ജെ.പി കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ജി.മനോജ് പറഞ്ഞു. രണ്ടാഴ്ചയായി പുറത്തിറങ്ങാൻ പറ്റാത്തത് കാരണം ആളുകൾ അസ്വസ്ഥരാണ്.കുടിവെള്ളം ആവശ്യത്തിന് കിട്ടുന്നില്ല. പലരും രോഗബാധിതരാണ്.അവിടെ ആവശ്യമായ മരുന്നും, ഭക്ഷണ സാമഗ്രികളും , കുടിവെള്ളവും അടിയന്തരമായി എത്തിക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന് മനോജ് ആവശ്യപ്പെട്ടു.