പത്തനംതിട്ട: ജില്ലാ ശ്രീ സത്യസായി സേവാ സംഘടന 1200 ത്രിലെയർ കോട്ടൻ മാസ്‌കുകൾ നിർമ്മിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറി.കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ പി.ബി നൂഹ് മാസ്‌കുകൾ ഏറ്റുവാങ്ങി.സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡന്റ് എ.എൻ ജനാർദ്ദന കുറുപ്പ്,ജില്ലാ കോഓർഡിനേറ്റർ ജയപാൽ,യൂത്ത് ഇൻ ചാർജ് പി.എസ് പ്രശാന്ത്,പെരുനാട് സമിതി കൺവീനർ ശിവകുമാർ എന്നിവർ പങ്കെടുത്തു