പത്തനംതിട്ട: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് ഭക്ഷ്യധാന്യക്കിറ്റുകൾ, പൊതിച്ചോറ് വിതരണവും നടത്തിവരുന്നു. മല്ലപ്പുഴശേരി, നെല്ലിക്കാലാ ലക്ഷംവീട് കോളനി എന്നിവിടങ്ങളിലാണ് യൂത്ത് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്റെ നേതൃത്വത്തിൽ വിതരണം നടത്തിയത്. വിവിധ ഭാഗങ്ങളിലെ വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ച് അതിഥി തൊഴിലാളികൾ താമസിക്കുന്ന വിവിധ ക്യാമ്പുകളിൽ എത്തിക്കുവാൻ അൻസർ മുഹമ്മദ്,അഖിൽ അഴൂർ,എംഎം പി ഹസൻ, ഷിബു കാരംവേലി, സലിൻ നെല്ലിക്കാല, റെന്നി ജോർജ്, റീനോയ് വര്ഗീസ് എന്നിവർ നേതൃത്വം നൽകി.ജില്ലയിലെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വെച്ചൂച്ചിറയിലും ഓമല്ലൂരിലും സൗജന്യ ആംബുലൻസ് സർവിസ് ആരംഭിച്ചു. ആവശ്യക്കാർക്ക് മരുന്നും എത്തിച്ചുകൊടുക്കുന്നു.