ഓതറ :പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവ ചടങ്ങുകൾ പൂർണമായും ഒഴിവാക്കി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ സ്വീകരിച്ച നടപടികളോട് സഹകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉത്സവ ചടങ്ങുകളുണ്ടെന്ന് കരുതി ആരുംക്ഷേത്രത്തിൽ എത്തേണ്ടതില്ലെന്ന്‌ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. നിത്യപൂജ സാധാരണ നിലയിൽ നടക്കുന്നുണ്ട്.പടയണിയുടെകോലം തുള്ളൽ ചടങ്ങ്‌നേരത്തേ ഒഴിവാക്കിയിരുന്നു.തന്ത്രി കണ്ഠര് രാജീവരുടെ നിർദ്ദേശപ്രകാരമാണ് ചടങ്ങുകൾ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന്‌ക്ഷേത്രം സെക്രട്ടറി എം.എൻ.എം ശർമ്മ പറഞ്ഞു.