പള്ളിക്കൽ: അടൂർ നിയോജക മണ്ഡലത്തിലെ എല്ലാ സാമൂഹിക അടുക്കളകളിലും സേവനമനുഷ്ടിക്കുന്നവർക്കാവശ്യമായ മാസ്ക്കുകൾ കെ.എസ്.ടി. എ ജില്ലാ കമ്മിറ്റി നൽകി.അടൂർ ആർ.ഡി.ഓ ഓഫീസിൽ നടന്ന ചടങ്ങിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ കെ.എസ്.ടി.എ. സംസ്ഥാന എക്സി.അംഗം കെ എൻ.ശ്രീകുമാറിൽനിന്ന് മാസ്ക് കിറ്റ് ഏറ്റുവാങ്ങി.ജില്ലാ സെക്രട്ടറി രാജൻ ഡി.ബോസ്,കുരുവിള ജോർജ്ജ്,എം മിനി,സി ആശ എന്നിവർ പങ്കെടുത്തു.