തിരുവല്ല: നിരോധനാജ്ഞയെ തുടർന്ന് ബിവറേജസ് ചില്ലറ വിൽപ്പന ശാലകളും ബാറുകളുമടക്കം അടച്ചുപൂട്ടിയ സാഹചര്യത്തിൽ എക്സൈസിന്റെ പ്രത്യേക സംഘം നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമയി യുവാവ് പിടിയിൽ. കൂട്ടുപ്രതി എക്സൈസിനെ വെട്ടിച്ച് കടന്നു. ഓതറ കുറ്റിയിൽ വീട്ടിൽ ശ്രീകുമാർ (40) ആണ് പിടിയിലായത്. കൂട്ടു പ്രതിയായ പ്രദീപ് ഭവനിൽ പ്രദീപാണ് ഓടി രക്ഷപെട്ടത്. പ്രദീപിന്റെ വീട്ടിലാണ് ചാരായം വാറ്റിയിരുന്നത്.ചാരായം കൂടാതെ ഗ്യാസ് സിലിണ്ടർ,അടുപ്പ്, മറ്റ് വാറ്റ് ഉപകരണങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.എക്സൈസ് സി.ഐ എസ്. സജീവിന്റെ നേതൃത്വത്തിൽ റേഞ്ച് ഇൻസ്പെക്ടർ എ.സെബാസ്റ്റ്യൻ, ഇന്റലിജന്റ്സ് വിഭാഗം പ്രിവന്റീവ് ഓഫീസറന്മാരായ കെ.പി അജയൻ, ഒ.എം പരീദ്, സിവിൽ ഓഫീസറന്മായായ വി.കെ സുരേഷ്, ജി.പ്രവീൺ, കെ.ഗിരീഷ് കുമാർ, അഖിലേഷ്, ആർ.രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.