പത്തനംതിട്ട: കൊറോണയ്ക്കെതിരെ ഗാനത്തിലൂടെ പൊരുതുകയാണ് ഇൗ സംഘം. കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായ സജയൻ ഒാമല്ലൂർ രചിച്ച് കലഞ്ഞൂർ അനിലാ ജയരാജ് പാടിയ ഗാനമാണ് ശ്രദ്ധേയമാകുന്നത്. മുൻപിൽ ഉണ്ട് നിങ്ങളെങ്കിൽ... ഒപ്പമുണ്ട് ഞങ്ങളും ....എന്ന ഗാനം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ഇരുന്ന് ചിട്ടപ്പെടുത്തിയതാണ്. വീട്ടിൽ തന്നെ കഴിഞ്ഞ് നിരത്തുകൾക്ക് വിശ്രമം നൽകണമെന്നാണ് ഗാനത്തിലൂടെയുള്ള ആഹ്വാനം. കൂടൽ വലിയപുന്നലത്ത് വീട്ടിൽ രാജേന്ദ്രൻ സി.പിള്ളയുടെയും രാജിയുടെയും മകളായ അനഘ ഇൗ ഗാനത്തിന് നൃത്തരൂപവും നൽകിയിട്ടുണ്ട്.