01-sndp-225
കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആഹാരം നൽകി മേലൂട് 225

പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണിലേക്ക് എസ്.എൻ.ഡി.പി യോഗം മേലൂട് 225-ാംശാഖാ യോഗം ഭക്ഷണം നൽകി. അഞ്ചാമത് പുനപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചായിരുന്നു സേവനം. യൂത്ത് മൂവ്‌മെന്റ് അടൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലെത്തിച്ച ഭക്ഷണം ചിറ്റയം ഗോപകുമാർ എം.എൽ.എയും പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സന്തോഷും ചേർന്ന് ഏറ്റുവാങ്ങി. യൂത്ത് മൂവ്‌മെന്റ് താലൂക്ക് സെക്രട്ടറി സുജിത്ത് മണ്ണടി,ശാഖായോഗം പ്രസിഡന്റ് ശിവദാസൻ,സെക്രട്ടറി ഷെറിൻ മേലൂട്,വൈസ് പ്രസിഡന്റ് പുഷ്പകുമാർ എന്നിവർ പങ്കെടുത്തു..