ഇളമണ്ണൂർ: കലഞ്ഞൂർ ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിന്റെ പരിധിയിലുള്ള ലാൻഡ് ലൈൻ കണക്ഷനുകളും ബ്രോഡ്ബാന്റ് കണക്ഷനുകളും നിശ്ചലം . കഴിഞ്ഞ രാത്രി തിങ്കളാഴ്ച രാത്രി മുതലാണ് സേവനങ്ങൾക്ക് തടസം നേരിട്ടത്. ഇതോടെ ലോക്ക് ഡൗണിൽ വീട്ടിലിരുന്ന് ആവശ്യ ജോലികൾ ചെയ്യുന്നവരും മറ്റും വലയുന്ന അവസ്ഥയിലാണ്.എക്സ്ചേഞ്ചുമായി ബന്ധപെടുമ്പോൾ കാർഡുകൾ കംപ്ലയിന്റായി എന്ന ഉദാസീനമായ മറുപടിയാണ് ലഭിക്കുന്നതെന്നും ഉപഭോക്താക്കൾ പറയുന്നു.