കോന്നി : ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി അവതരിപ്പിച്ചു. 46, 27,85,379/ രൂപ വരവും 46,06,73,000 ചെലവും 21,12,379/ രൂപ മിച്ചവും ഉള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. കാർഷികമേഖല, പാർപ്പിടം, മൃഗസംരക്ഷണം,ക്ഷീര വികസന മേഖല,സ്വയംതൊഴിൽ സംരംഭങ്ങൾ, അടിസ്ഥാന സൗകര്യവികസനം,സാമൂഹ്യക്ഷേമം,പട്ടികജാതിപട്ടികവർഗ വികസനം, ആരോഗ്യവിദ്യാഭ്യാസം,കുടിവെള്ളം,വൈദ്യുതി തുടങ്ങിയ മേഖലയ്ക്ക് മുൻതൂക്കം നൽകുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ.പി.കെയുടെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ കമ്മിറ്റി ഐക്യകണ്ഠന ബഡ്ജറ്റ് പാസാക്കി.