01-cgnr-karuna


ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലെ ഉൾപ്രദേശങ്ങളിൽ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കുന്നതിനും ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടിലായ വീട്ടമ്മമാരെ സഹായിക്കുന്നതിനുമായി ചെങ്ങന്നൂർ കിഴക്കേനടയിൽ സി.പി.ഐ ,കരുണ പെയിൻ ആൻഡ് പാലയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തകരുടെ സംയുക്ത സംരഭമായ ന്യായവില പച്ചക്കറി വണ്ടി വില്പന ആരംഭിച്ചു. നഗരസഭയിൽ,ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന് സമീപമുള്ള രണ്ട്, മൂന്ന്, നാല് വാർഡുകളിലാണ് ഇപ്പോൾ ന്യായവില വാഹനത്തിൽ കിറ്റുകൾ വീട്ടുമുറ്റത്ത് എത്തിക്കുന്നത് .100 രൂപയുടെ പച്ചക്കറി കിറ്റുകളാണ് വില്പന നടത്തുന്ത്. ഈ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന തുക കരുണ' യുടെ പ്രവർത്തന ഫണ്ടലേക്ക് നൽകും. വരും ദിവസങ്ങളിൽ നഗരസഭയുടെ മറ്റു പ്രദേശങ്ങളലേക്ക് കിറ്റുകൾ എത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ. 9947055199, 8111839025.