പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 10 ഹോട്ട് സ്പോട്ടുകളിൽ പത്തനംതിട്ടയും. സംസ്ഥാനത്ത് കാസർകോടും ഇതിൽ ഉൾപ്പെടും. കൂടുതൽ പേരിൽ വൈറസ് ബാധ കണ്ടെത്തിയ പ്രദേശങ്ങളാണ് ഹോട്ട് സ്പോട്ടുകൾ. നിസാമുദ്ദിനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ നിരവധിയാളുകളിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. പത്തനംതിട്ടയിൽ നിന്നും മതസമ്മേളനത്തിൽ ഒരു സംഘം പങ്കെടുത്തിരുന്നു. ഇതിൽ ഉൾപ്പെട്ടിരുന്ന പത്തനംതിട്ട സ്വദേശി മരണപ്പെടുകയുമുണ്ടായി. ഇൗ സാഹചര്യത്തിലാണ് ജില്ലയും അതീവജാഗ്രത പട്ടികയിലുൾപ്പെട്ടത്.