പത്തനംതിട്ട : ജില്ലയിൽ ഇന്നലെ പുതിയ കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. പുതിയ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളെ കണ്ടെത്തിയിട്ടില്ല.
ഇന്നലെ പുതിയതായി രണ്ടു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ഇതുവരെ 93 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
വീടുകളിൽ 415 പ്രൈമറി കോൺടാക്ടുകളും 180 സെക്കൻഡറി കോൺടാക്ടുകളും നിരീക്ഷണത്തിൽ ആണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ 3806 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3842 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 118 പേരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 371 പേരേയും നിരീക്ഷണത്തിൽ നിന്നും വിടുതൽ ചെയ്തു. ആകെ 8243 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ഇന്നലെ ജില്ലയിൽ നിന്നും 83 സാമ്പിളുകൾ ഉൾപ്പെടെ ആകെ 685 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 27 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്.
ജില്ലയിൽ ഇന്നുവരെ അയച്ച സാമ്പിളുകളിൽ 12 എണ്ണം പൊസിറ്റീവായും 442 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 107 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയുടെ അതിരുകളിൽ 142 ടീമുകൾ ഇന്നലെ ആകെ 5518 യാത്രികരെ സ്‌ക്രീൻ ചെയ്തു. ഇവരിൽ രോഗലക്ഷണങ്ങൾ ഉളള ഒരാളെ കണ്ടെത്തി ഇയാളെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം ഹോം ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആകെ 4772 പേർക്ക് ബോധവത്ക്കരണം നൽകി.
ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾ റൂമിൽ 68 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 96 കോളുകളും ലഭിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരെ സംബന്ധിച്ച് മൂന്നു കോളുകൾ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരെ സംബന്ധിച്ച് കോളുകൾ ഒന്നും ലഭിച്ചില്ല. ക്വാറന്റൈനിൽ കഴിയേണ്ട ആളുകൾ പുറത്തിറങ്ങി നടക്കുന്നത് സംബന്ധിച്ച് ഒരു കോളും ലഭിച്ചില്ല.
ഏഴു ഗവൺമെന്റ് ആരോഗ്യസ്ഥാപനങ്ങളിലും രണ്ട് സ്വകാര്യ ആശുപത്രികളിലും നടത്തിയ പരിശീലന പരിപാടിയിൽ ആകെ 34 ഡോക്ടർമാർ, 68 നഴ്‌സുമാർ, 67 മറ്റ് ജീവനക്കാർ എന്നിവർ ഉൾപ്പെടെ 169 പേർക്ക് പരിശീലനം നൽകി.
849 അതിഥി തൊഴിലാളികളെ ലേബർ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരിൽ ഒരാൾക്ക് രോഗലക്ഷണം കണ്ടെത്തി ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിലെ വിവിധ അതിഥി സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നടത്തിയ സ്‌ക്രീനിംഗിൽ ബംഗാളി, ഹിന്ദി ഭാഷകളിൽ തയാറാക്കിയ ബന്ധപ്പെട്ട താലൂക്കിലെ കോൾ സെന്ററുകൾ സംബന്ധിച്ചും, പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ചുമുളള വിവരങ്ങൾ ഉൾപ്പെടുന്ന 2400 ലഘുലേഖകൾ വിതരണം ചെയ്തു.
ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുത്ത വോളന്റിയർമാർ ആകെ 5666 വീടുകൾ സന്ദർശിച്ചു.