photo
ഇടമുളയ്ക്കൽ ഗവ. എൽ.പി സ്കൂൾ പഠനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: ഇടമുളയ്ക്കൽ ഗവ.എൽ.പി സ്കൂൾ പഠനോത്സവം മികവുത്സവമായി മാറി. സമ്മേളനമടക്കം നിയന്ത്രിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ ജനശ്രദ്ധ ആകർഷിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനി അനുഗ്രഹ എസ്. കൃഷ്ണ സമ്മേളനത്തിൽ അദ്ധ്യക്ഷയായി. വിദ്യാർത്ഥികളായ ഗംഗാദേവി സ്വാഗതവും അനുജിത്ത് നന്ദിയും പറഞ്ഞു.

പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പന്ത്രണ്ടോളം വിദ്യാർഥികളാണ് ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ആശംസാ പ്രസംഗം നടത്തിയത്. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.രവിന്ദ്രനാഥ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഷാജു , പി.ടി.എ പ്രസിഡന്റ് എസ്. സജീവ്, മദർ പി.ടി.എ പ്രസിഡന്റ് മിനു, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ കൊല്ലൂർവിള, മനോജ്, റോയി, ഹെഡ്മിസ്ട്രസ് പി.എസ്. ആനന്ദഭായിയമ്മ, സ്റ്റാഫ് സെക്രട്ടറി എം. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ക്ലാസ് റൂം പ്രവർത്തനങ്ങളിലെ വൈവിദ്ധ്യമാർന്ന മികവുകളുടെ അവതരണവും നടന്നു.