health

രോഗഹേതു ശരീരത്തിൽ പ്രവേശിച്ച് രണ്ട് ആഴ്ച മുതൽ വർഷങ്ങൾക്ക് ശേഷവും വയറുകടിയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങാം. ഏത് പ്രായക്കാരെയും ലിംഗഭേദമെന്യേ ഇത് ബാധിക്കാം. വയറ് വേദന, 2-3 പ്രാവശ്യം വയറ് അയഞ്ഞ് പോകുക എന്നിവയാണ് ആദ്യ ലക്ഷണം. ക്രമേണ വയറിളക്കവും മലബന്ധവും മാറിമാറി വരിക, മലത്തോടൊപ്പം ചളിയും രക്തവും കലർന്നുപോകുക, മലത്തിൽ വല്ലാത്ത ഗന്ധമുണ്ടാക്കുക എന്നിവയുണ്ടാകും. വയറിൽ അമർത്തിയാൽ വേദനയുണ്ടാകും. പൊടുന്നനെയുണ്ടാകുന്ന വയറിളക്കവും മലത്തോടൊപ്പം രക്തവും ചളിയും കലർന്ന് അതിസാര രൂപേണയും ഇത് പ്രത്യക്ഷപ്പെടാം.

രോഗനിർണ്ണയം

വ്യക്തമായ രോഗലക്ഷണത്തോടെ വരുന്നതും മലപരിശോധനയിൽ അമീബയെപ്രത്യേകിച്ച് രക്താണുക്കൾ ഉള്ളവരെ കണ്ടെത്തുന്നതാണ് രോഗനിർണയത്തിന് ഏറ്റവും നല്ല മാർഗ്ഗം. സിഗ്‌മോയ്ഡോസ്കോപ്പി വഴി കുടലിലെ വ്രണങ്ങൾ നിരീക്ഷിക്കലും അവയിൽ നിന്നെടുക്കുന്ന സ്രവ പരിശോധനയും ചിലപ്പോൾ വേണ്ടിവരും. ഇവയ്ക്കെതിരെയുള്ള ആന്റിബോഡി രക്തപരിശോധനയിലൂടെ (Flisa)95ശതമാനം രോഗികളിലും കണ്ടെത്താൻ കഴിയും. എന്നാൽ 60ശതമാനം പേരിലും കുടലിൽ മാത്രം ഒതുങ്ങുന്ന വയറുകടിയിലേ ഇത് പോസിറ്റീവ് ആകുകയുള്ളു.

ചികിത്സയും പ്രതിരോധവും

ഔഷധപ്രയോഗത്തിലൂടെ വളരെവേഗം രോഗം നിയന്ത്രിക്കാം. കുടിവെള്ള സ്രോതസുകൾ, ആഹാരപദാ‌ർത്ഥങ്ങൾ,​ പച്ചക്കറികൾ,​ പഴങ്ങൾ എന്നിവ മനുഷ്യവിസർജ്യവുമായി സമ്പർക്കം ഒഴിവാക്കുകയാണ് പ്രധാനപ്രതിരോധമാർഗം.

ഡോ.കെ.വേണുഗോപാൽ,

സീനിയർ കൺസൾട്ടന്റ്,

ശ്രീമംഗലം, പഴവീട്,

ആലപ്പുഴ.

ഫോൺ: 9447162224.