jadha
ക്ഷേമനിധി സംരക്ഷണ വാഹനജാഥയ്ക്ക് ചവറയിൽ നൽകിയ സ്വീകരണയോഗം പ്രസിഡന്റ് പി.എം. മുഹമ്മദ് ഹനീഫ് ഉദ്‌ഘാടനം ചെയ്യുന്നു

ചവറ: ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ നിർമ്മാണ തൊഴിലാളി ക്ഷേമനിധി സംരക്ഷണ വാഹനജാഥയ്ക്ക് ചവറയിൽ സ്വീകരണം നൽകി. സ്വീകരണ യോഗം സംസ്ഥാന പ്രസിഡന്റ് പി.എം. മുഹമ്മദ് ഹനീഫ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.സി. ആന്റണി ബാബു, എ.പി. ഉസ്മാൻ, അഡ്വ. സേവൃർ, ചവറ ഹരീഷ് കുമാർ, ആർ. ദേവരാജൻ, കെ.കെ. രഞ്ജൻ, റോസ് ആനന്ദ് എന്നിവർ സംസാരിച്ചു. ക്ഷേമനിധിയിലേക്ക് കിട്ടാനുള്ള 12,000 കോടി രൂപയുടെ സെസ് കുടിശ്ശിക പരിച്ചെടുക്കുക, മിനിമം പെൻഷൻ 5000 രൂപയായി ഉയർത്തുക, മുഴുവൻ നിർമ്മാണ തൊഴിലാളികളെയും ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംരക്ഷണ ജാഥ നടത്തിയത്.