school
പുനലൂർ നഗരസഭ അതിർത്തിയിലെ ഗവ. സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ജെ ചിഞ്ചുറാണി നിർവഹിക്കുന്നു

പുനലൂർ: പുനലൂർ നഗരസഭാ അതിർത്തിയിലെ സർക്കാർ സ്കൂളുകളിൽ നടപ്പാക്കുന്ന കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുടെ ഉദ്ഘാടനം

പുനലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഒരു കുട്ടിക്ക് 5 കോഴി കുഞ്ഞുങ്ങളെയും തീറ്റയും സൗജന്യമായി നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പൗൾട്രി വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ജെ.ചിഞ്ചുറാണി നിർവഹിച്ചു.

വിദ്യാർത്ഥികളിൽ സ്വാശ്രയശീലവും സമ്പാദ്യശീലവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ചെയർമാൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ സുശീല രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ഓമനക്കുട്ടൻ, കൗൺസിലർമാരായ സുരേന്ദ്രനാഥ തിലകൻ, സിന്ധു ഗോപാകുമാർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ജെ. ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു .504 കോഴിക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.