kunnathur
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാലിമാർ മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി. ജോജോ കെ. എബ്രഹാം, രാജു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ആദരിക്കൽ, അനുമോദിക്കൽ ചടങ്ങുകൾ ജി. ഗോപകുമാർ, എസ്. കബീർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഓർമ്മയ്ക്കായി ഒരുമയ്ക്കായി ഒരു മരം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.വി. താരാഭായ്, ഗ്രാമ പഞ്ചായത്തംഗം ബിന്ദു ഗോപാലകൃഷ്ണൻ, കെ.വി.വി.ഇ.എസ് ജില്ലാ ഭാരവാഹികളായ ബി. രാജീവ്, എൻ. രാജീവ്, എം.എം. ഇസ്മയിൽ, എഫ്. ആന്റണി പാസ്റ്റർ, എസ്‌. രമേശ് കുമാർ, എ. നിസാം, പി.എൻ. ഉണ്ണിക്കൃഷ്ണൻ നായർ, വിവിധ യൂണിറ്റ് ഭാരവാഹികളായ എസ്. ജഗദീശൻ, ബഷീർ കുട്ടി, കേരളാ മണിയൻ പിള്ള എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി എ.കെ. ഷാജഹാൻ സ്വാഗതവും ട്രഷറർ കെ.ജി. പുരുഷോത്തമൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.