farm
ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ എസ്‌ വേണു ഗോപാൽ ഫാം സന്ദർശിച്ചപ്പോൾ

പത്തനാപുരം: ഫാം ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കുരിയോട്ടുമല ബഫല്ലോ ബ്രീഡിംഗ് ഫാമിൽ തിരുവനന്തപുരം പുതുമന ബയോളജിക്കൽ പാർക്കിൽ നിന്ന് ഒട്ടകപ്പക്ഷികളെ എത്തിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഫാമിൽ ആറ് ഒട്ടകപ്പക്ഷികളെ കൊണ്ടുവന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള നാല് ലക്ഷത്തി തൊണ്ണൂറായിരം രൂപ ചെലവാക്കിയാണ് ഒട്ടകപ്പക്ഷികളെ വാങ്ങിയത്. നിലവിൽ ഇവയുടെ സംരക്ഷണം മാത്രമാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ ഇവയെ വാണിജ്യാടിസ്ഥാനത്തിൽ പരിപാലിക്കും. പശു, ആട്, എരുമ, കാള, പോത്ത് തുടങ്ങിയവ അടക്കം നിരവധി വളർത്തുമൃഗങ്ങളാണ് ഫാമിലുള്ളത്. പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമായി ദിവസേനെ നിരവധിയാളുകൾ ഫാമിൽ എത്തുന്നുണ്ട്.

''

ഒട്ടകപ്പക്ഷികളെ സംരക്ഷിച്ച് ഫാം ടൂറിസത്തിന്റെ ഭാഗമായി എത്തുന്ന വിദ്യാർത്ഥികൾക്കും സന്ദർശകർക്കും ഇവയെ കൂടുതൽ പരിചയപ്പെടാനുള്ള അവസരം ഒരുക്കും.

സൂപ്രണ്ട് ഡോ. ജയകുമാർ