school
ഇടമൺ ഗവ.എൽ.പി.സ്കൂളിനോട് ചേർന്ന് നിർമ്മാണം പൂർത്തിയാക്കിയ ഹൈടെക് സ്കൂൾ കെട്ടിട സമുച്ചയം

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ നൂറ് വർഷം പൂർത്തിയാക്കിയ ഇടമൺ ഗവ.എൽ.പി സ്കൂളിന് വേണ്ടി 1കോടി രൂപ ചെലവഴിച്ച് പണികഴിപ്പിച്ച രണ്ട് നിലയോട് കൂടിയ കെട്ടിയസമുച്ചയം ഇന്ന് വൈകിട്ട് 3ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നാടിന് സമർപ്പിക്കും. സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിക്കും. സ്മാർട്ട് ക്ലാസ് റൂമുകൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും, സ്കൂൾ ലൈബ്രറി കെ. സോമപ്രസാദ് എം.പിയും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യപ്രഭാഷണം നടത്തും.അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് കരാറുകാരനെ ആദരിക്കും. തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. ഷീജ, ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ ടി. ഷീല, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓർഡിനേറ്റർ റെനി ആന്റണി, താഹിറ ഷെറീഫ്, എൽ. ഗോപിനാഥപിളള, ഉറുകുന്ന് കെ. ശശിധരൻ, ധന്യ രാജു, മുംതാസ് ഷാജഹാൻ, എസ്. രഞ്ജിത്ത്, എ. ജോസഫ്, എസ്. സുനിൽകുമാർ, ആർ. സുരേഷ്, ജെയിംസ് മാത്യൂ, പഞ്ചായത്ത് സെക്രട്ടറി ഇ. ഈശ്വർദാസ്, സ്കൂൾ പ്രഥമാദ്ധ്യാപകൻ അനീസ് മുഹമ്മദ്, സലീന ഷിബു തുടങ്ങിയവർ സംസാരിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 1കോടി രൂപ ചെലവഴിച്ചാണ് ഹൈടെക് ക്ലാസ് മുറികളോടെ കൂടിയ കെട്ടിട സമുച്ചയം നിർമ്മിച്ചത്. പരിപാടിയുടെ മുന്നോടിയായി സാംസ്കാരിക ഘോഷയാത്ര നടക്കും.