thampan
കേന്ദ്ര-സംസ്ഥാന ഭരണ ഭീകരതക്കെതിരെ ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധ്വനി ജി.പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഇന്ത്യൻ ഹിറ്റ്ലറാണ് നരേന്ദ്ര മോദിയെന്നും മോദിയുടെ അവസാനം ഹിറ്റ്ലറുടെ അവസ്ഥയായിരിക്കുമെന്നും മുൻ ഡി.സി.സി പ്രസിഡന്റ് പ്രതാപവർമ്മ തമ്പാൻ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണകൂട ഭീകരതയ്ക്കെതിരെ കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധ്വനി'' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഭൂനികുതി വർദ്ധനവും സൗജന്യ സേവനത്തിന് ഏർപ്പെടുത്തിയ ഫീസും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കബീർ എം. തീപ്പുര, നീലികുളം സദാനന്ദൻ, ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, എൻ. കൃഷ്ണകുമാർ, അൻസാർ എ മലബാർ, ബി. സെവന്തികുമാരി, കെ.ബി. ഹരിലാൽ, കെ. ഷാജഹാൻ, എച്ച്.എസ്. ജയ്‌ഹരി, അമ്പാട്ട് അശോകൻ തുടങ്ങിയവർ സംസാരിച്ചു.