അഞ്ചൽ: ഇടമുളയ്ക്കൽ ജവഹർ നഗർ റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും ഇടമുളയ്ക്കൽ ഗവ. ജവഹർ സ്കൂളിൽ. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ചെയർമാൻ എസ്.എ. ഹാറൂൺ അദ്ധ്യക്ഷത വഹിച്ചു. ലളിതകാലാ അക്കാദമി അവാർഡ് ജേതാവ് നിസാം അമ്മാസിനെയും കേരളകൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശനെയും ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം രാധാമണി സുഗതൻ, അസോസിയേഷൻ പ്രസിഡന്റ് എസ്. നിസാർ, ഗവ. ജവഹർ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജഗദീഷ് ബൈജു, ലിജു ആലുവിള എന്നിവർ പ്രസംഗിച്ചു. സിവിൽ എക്സൈസ് ഓഫീസർ ബിനോജ് ലഹരി മുക്തി ബോധവൽക്കരണ ക്ലാസ് നയിച്ചു.
അസോസിയേഷൻ ഭാരവാഹികളായ എസ്. ഹാരിസ്, ലൈജുമോൻ, അബ്ദുൽ അസീസ്, ജമീലാ ബീവി, ഷാജഹാൻ കൊല്ലൂർവിള, ബിന്ദു മുരളി, മാരിരാജ, സലാഹുദ്ദീൻ, നിഷാകുമാരി തുടങ്ങിയവർ സംബന്ധിച്ചു. എം. ബുഹാരി സ്വാഗതവും പാസ്റ്റർ സുരേഷ് നന്ദിയും പറഞ്ഞു.