prathisetham
ചെറിയവെളിനല്ലൂർ ആയിരവില്ലിപ്പാറ ഖനനശ്രമത്തിനെതിരെ ചെറിയ വെളിനല്ലൂർ സഹൃദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പാറമുകളിൽ പരിസ്ഥിതി സംരക്ഷണകൂട്ടായ്മ സംഘടിപ്പിച്ചപ്പോൾ

ഓയൂർ: ചെറിയവെളിനല്ലൂർ ആയിരവില്ലിപ്പാറ ഖനന ശ്രമത്തിനെതിരെ ചെറിയവെളിനല്ലൂർ സഹൃദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പാറമുകളിൽ പരിസ്ഥിതി സംരക്ഷണകൂട്ടായ്മ സംഘടിപ്പിച്ചു. നാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ആഘാതം സൃഷ്ടിക്കുന്നതും ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണി ഉയർത്തുന്നതുമായ ഖനന നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.

ലൈബ്രറി കൗൺസിൽ താലൂക്ക് മുൻ അംഗം ബി. വേണുഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാംസൺ പോൾ, ദേവസ്യ ആന്റണി, റഷീദാബീവി, ജയിംസ് എൻ. ചാക്കോ, അബ്ദുൽ ഹക്കീം, എസ്. സുരേഷ്, പി.ജെ. ചാക്കോ, സജീവൻ, എൻ.എ. കുര്യാക്കോസ് എന്നിവർ സംസാരിച്ചു. തുടർന്ന്

ആൻസ്, രജനി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ നടന്നു.