photo
ഉദ്ഘാടനത്തിനൊരുങ്ങുന്ന എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയന്റെ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരം

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയന്റെ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. 8ന് രാവിലെ 10ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിക്കും. കെ.എൻ.എസ് നഗറിൽ (യൂണിയൻ മന്ദിരാങ്കണം) ചേരുന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിക്കും. യോഗം പ്രസിഡന്റ് എം.എൻ. സോമൻ ജി. ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനവും മുതിർന്ന നേതാക്കൻമാരെ ആദരിക്കലും നിർവഹിക്കും.

കെ.എൻ. സത്യപാലൻ സ്മാരക ഓഫീസ് സമുച്ചയം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഗുരുദേവ ക്ഷേത്രസമർപ്പണം നടത്തും. ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത കലാപ്രതിഭകളെ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ആദരിക്കും. സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ മുഖ്യ പ്രഭാഷണം നടത്തും.

യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, യോഗം ബോർഡ് മെമ്പർമാരായ പി. സജീവ് ബാബു, പി. അരുൾ, എൻ. രവീന്ദ്രൻ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ജെ. ഹേമലത, കൺവീന‌ർ ഡോ. സബീന വാസുദേവൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി. മന്മദൻ, ജി.എം. അജയകുമാർ, യൂണിയൻ കൗൺസിലർമാരായ വി. അനിൽകുമാർ, പി.എസ്. ജുബിൻഷാ, വി. സുധാകരൻ, എൻ. അശോകൻ, മൈലോട് സഹദേവൻ, ഓഡിറ്റേഴ്സും ദേവസ്വം കമ്മിറ്റി അംഗങ്ങളുമായ കുടവട്ടൂർ രാധാകൃഷ്ണൻ, ചിരട്ടക്കോണം സുരേഷ്, സി. ശശിധരൻ, പി. സുന്ദരേശൻ, കെ. സുഗുണൻ, എസ്. പവനൻ, പി.കെ. സോമരാജൻ, തുളസീധരൻ തുടങ്ങിയവർ സംസാരിക്കും.

യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ നന്ദിയും പറയും. മന്ദിരാങ്കണത്തിൽ സ്ഥാപിച്ച മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറുടെ പൂർണകായ പ്രതിമ വെള്ളാപ്പള്ളി നടേശൻ അനാഛാദനം ചെയ്യും.