spc

തേവലക്കര: കോയിവിള അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ കരുനാഗപ്പള്ളി എ.സി.പി എസ്. വിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സിയുടെയും പി.ടി.എയുടെയും ആഭിമുഖ്യത്തിൽ 20 വൃക്ക രോഗികൾക്കായി സമാഹരിച്ച ഡയാലിസിസ് കിറ്റ് വിതരണം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണകുമാർ നിർവഹിച്ചു.

തണൽ ജീവകാരുണ്യ സംഘടനയുടെ ' വിശപ്പുരഹിത തേവലക്കര ' പദ്ധതിയുടെ ഭാഗമായി 10 കിടപ്പുരോഗികൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് തേവലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. ഷിഹാബ് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ടി. പ്രസന്നകുമാരി, പ്രിൻസിപ്പൽ ജി. കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് ഷിഹാബ് കാട്ടുകുളം, ടി. ബിജു, അദ്ധ്യാപകരായ എഫ്. എമേഴ്സൺ, എൻ. പ്രേമാപിള്ള, ജില്ലാ പഞ്ചായത്ത് മെമ്പർ ബി. സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. തങ്കമണിപിള്ള എന്നിവർ സന്നിഹതരായിരുന്നു.