puthenkovil-temple

ചവറ: പുത്തൻകോവിൽ ശ്രീശാസ്താമംഗലം ക്ഷേത്രത്തിലെ പൂരം- ഉത്രം മഹോത്സവത്തിന് ക്ഷേത്രം തന്ത്രി തുറവൂർ വി.പി .ഉണ്ണികൃഷ്ണൻ തന്ത്രിയുടെയും മേൽശാന്തി സജി ചേർത്തലയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറി. പതിവ് ചടങ്ങുകൾക്ക് പുറമെ രാവിലെ 6 ഗണപതിഹോമം, ഉഷഃപൂജ, ഭഗവതപാരായണം, നവകം, പഞ്ചഗവ്യം, കലശാഭിഷേകം, അന്നദാനം, ഗംഭീര താലപ്പൊലി ഘോഷയാത്ര എന്നിവ ഉണ്ടായിരുന്നു.

കുളങ്ങരഭാഗം വേളാങ്കണ്ണിമാതാ പള്ളി വികാരി ഫാ. അജീഷ് സോളമൻ താലപ്പൊലിക്ക് ഭദ്രദീപം തെളിയിച്ചു. കുളങ്ങരഭാഗം കല്ലുംപുറത്തു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ഗുരുമന്ദിരം, ഇടവഴി ക്ഷേത്രം, കൊറ്റൻകുളങ്ങര ശ്രീദേവി ക്ഷേത്രം, നല്ലെഴുത്തുമുക്ക് ക്ഷേത്രം, പനന്തോടിൽ ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഇന്ന് രാവിലെ 6ന് കൊടിമൂട്ടിൽ സമൂഹ പൊങ്കൽ നടക്കും.