കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി മാസങ്ങളേയുള്ളു. 68 ഗ്രാമപഞ്ചായത്തുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, നാല് മുനിസിപ്പാലിറ്റികൾ, കൊല്ലം കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. എല്ലാ പാർട്ടികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി. പരമാവധി സീറ്റുകൾ പിടിക്കാൻ പാർട്ടികൾ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ.
ഗ്രാമപഞ്ചായത്ത്: 68
ബ്ലോക്ക് പഞ്ചായത്ത്: 11
മുനിസിപ്പാലിറ്റി: 4
കോർപ്പറേഷൻ:1
ജില്ലാ പഞ്ചായത്ത്: 1
കോൺഗ്രസ്
ബിന്ദുകൃഷ്ണ പറയുന്നു
1. വാർഡ് കമ്മിറ്റികൾ പുനക്രമീകരിച്ച് വരുന്നു
2. ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
3. അശക്തരായ താഴെത്തട്ടിലെ നേതാക്കളെ ഒഴിവാക്കി ഊർജ്ജസ്വലരായ പ്രദേശിക നേതൃത്വത്തിന് ഉത്തരവാദിത്വം കൊടുക്കും
4. സ്ഥാനാർത്ഥി നിർണയത്തിൽ വിജയവും ജനസ്വാധീനവും മാത്രമാണ് ഘടകം
5. പരമാവധി സീറ്റുകൾ പിടിക്കാനാവശ്യമായ പ്രൊഫഷണലിസത്തിലൂടെയാകും പ്രവർത്തനങ്ങൾ
6. ജനകീയ പ്രശ്നങ്ങൾ പ്രദേശിക തലത്തിൽ ഉയർത്തിക്കാട്ടിയായിരിക്കും പ്രചാരണം.
7. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യപടിയായി ഈമാസം 21ന് കൊല്ലത്ത് നേതാക്കൾക്ക് പ്രത്യേക ശില്പശാല നടത്തും
8. ശില്പശാലയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാർ മുതൽ കെ.പി.സി.സി ഭാരവാഹി വരെയുണ്ടാകും
9.ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ മികച്ച വിജയത്തിന് ഇക്കുറി പ്രത്യേക തന്ത്രങ്ങൾ ആവിഷ്കരിക്കും
10. ഒരു സ്ഥാനാർത്ഥിയെയും മുകളിൽ നിന്ന് കെട്ടിയിറക്കില്ല
11. എല്ലാ സീറ്റുകളിലും വളരെ നേരത്തെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കും
12. തർക്കങ്ങൾ വന്നാലും മെരിറ്റ് പരിഗണിച്ച് പരിഹരിക്കും
13.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ പാഠങ്ങൾ ഉൾക്കൊണ്ടായിരിക്കും പ്രവർത്തനങ്ങൾ
14. ലക്ഷ്യ 2020 എന്നതാണ് യു.ഡി.എഫിന്റെ ഇക്കുറിയുള്ള മുദ്രാവാക്യം
15. ഇക്കുറി ഒരു യു.ഡി.എഫ് സ്ഥാനാർത്ഥിക്കും ചിഹ്നത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരില്ല
3. സി.പി.ഐ
മുല്ലക്കര തന്കാരൻ പറയുന്നു
1. മത്സരിക്കുന്ന എല്ലാ സീറ്റുകളിലെയും വിജയമാണ് ലക്ഷ്യം
2.വാർഡ് തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി സംഘാടക സമിതികൾ രൂപീകരിച്ച് തുടങ്ങി
3. തൊട്ടുമുകളിലുള്ള ഉപരിഘടകത്തിലെ അംഗത്തിനായിരിക്കും വാർഡുകളുടെ ചുമതല
4. പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പൽ, കോർപ്പറേഷൻ തലത്തിലും സംഘാടക സമിതി രൂപീകരിക്കും
5. കഴിഞ്ഞ തവണ ചെറിയ വിജയവും ചെറിയ തോൽവിയും ഉണ്ടായിടത്ത് പ്രവർത്തനം ശക്തമാക്കും
6. തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സെന്റർ അംഗങ്ങൾ പങ്കെടുത്ത് ഉടൻ ജില്ലാ കൗൺസിൽ, എക്സികുട്ടീവ് യോഗങ്ങൾ ചേരും
7. തദ്ദേശ സീറ്റുകളുടെ എണ്ണം കൂടിയാൽ മുന്നണിയിൽ അനുപാതികമായ വർദ്ധനവ് സി.പി.ഐക്ക് അവകാശപ്പെട്ടതാണ്
8. മുന്നണിയോഗം ചേർന്ന് സീറ്റ് വിഭജിക്കും
9. മതേതര ഇടതുപക്ഷ രാഷ്ട്രീയം പ്രധാനമായും ചർച്ച ചെയ്യും
10. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാാപനങ്ങളുടെയും വികസന പ്രവർത്തനങ്ങളും വിലയിരുത്തപ്പെടും
11. വാർഡ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് ബ്രാഞ്ച്, ലോക്കൽ ഘടകങ്ങൾ തയ്യാറാക്കുന്ന പാനൽ പരിശോധിച്ച് മണ്ഡലം കമ്മിറ്റി തീരുമാനമെടുക്കും
12. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ വാർഡുകളിലെ സ്ഥാനാർത്ഥി പാനൽ ജില്ലാ കൗൺസിൽ പരിശോധിച്ച് സംസ്ഥാന എക്സിക്യുട്ടീവിന്റെ അനുവാദത്തോടെ പ്രഖ്യാപിക്കും.
13. കഴിഞ്ഞ തവണ ബ്ലോക്ക് തലത്തിലായിരുന്നു സി.പി.ഐക്കും ഇടത് മുന്നണിക്കും മെച്ചപ്പെട്ട വിജയം
14. സി.പി.ഐ മത്സരിച്ച 53 ബ്ലോക്ക് വാർഡുകളിൽ 41 എണ്ണത്തിൽ വിജയിച്ചു
15. മത്സരിച്ച 435 പഞ്ചായത്ത് വാർഡുകളിൽ 235ലും പത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ എട്ടിലും 18 കോർപ്പറേഷൻ വാർഡുകളിൽ 11ലും വിജയിച്ചിരുന്നു
4. ബി.ജെ.പി
ബി.ബി.ഗോപകുമാർ പറയുന്നു
1. കൊല്ലം കോർപ്പറേഷൻ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധികാരം പിടിച്ചെടുക്കുകയാണ് ലക്ഷ്യം
2. ബൂത്ത് തല പ്രവർത്തനം ശക്തമാക്കി തുടങ്ങി
3. വരുന്ന അഞ്ച് മാസത്തിനിടയിൽ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കും. ഭവനസന്ദർശനം നടത്തും
4. ജില്ലാ പഞ്ചായത്തിലടക്കം നടന്നിട്ടുള്ള അഴിമതികൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും
5. പാർട്ടിതാല്പര്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നതെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തും
6. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും വികസന രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കും
7. ബൂത്ത്, പഞ്ചായത്ത്, നിയോജക മണ്ഡലം സമിതികൾ കൂടുതൽ ശക്തമാക്കും
8. ബൂത്ത്, പഞ്ചായത്ത്, നിയോജക മണ്ഡലം കൺവെൻഷനുകൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും
9. 50 വീടുകൾക്ക് അഞ്ച് പേരടങ്ങുന്ന ടീമിന് ചുമതല നൽകും
10. പഞ്ചായത്ത് തലത്തിൽ മുന്നണികളുടെ പരാജയം സംബന്ധിച്ച് സമ്മേളനങ്ങൾ നടത്തും
11. ജില്ലാ തലത്തിൽ കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിന്റെയും അഴിമതികൾ സംബന്ധിച്ച് സമരം ആരംഭിക്കും
12. ബൂത്ത് തലം മുതലുള്ള പ്രവർത്തകരുടെ അഭിപ്രായം അനുസരിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയം
13. പാർട്ടി പ്രവർത്തകർക്ക് പുറമേ ജനകീയ അംഗീകാരമുള്ളവരെയും സ്ഥാനാർത്ഥികളാക്കും
14. ശബരിമലപ്രശ്നം, പൗരത്വഭേദഗതി നിയമം എന്നിവ പ്രധാന പ്രചാരണയുധമാക്കും
15. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നണി അവതരിപ്പിക്കും