പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിലെ പരിസ്ഥിതി ക്ലബ്, സുവോളജി, ബോട്ടണി വിഭാഗങ്ങളുടെ നേതൃത്വത്തിൽ ശാസ്ത്ര ദിനാചരണവും ഏകദിന സെമിനാറും നടത്തി. കേരള ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞ ഡോ.ആർ. സിന്ധു ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.ടി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സുവോളജി വിഭാഗം മേധാവി ഡോ. ദിവ്യ, കോമേഴ്സ് വിഭാഗം മേധാവി ഡോ. ടി.പി. വിജുമോൻ, ഗണിത ശാസ്ത്ര വിഭാഗം അദ്ധ്യാപികയും സയൻസ് ക്ലബ് കൺവീനറുമായ ജാസ്മിൻ റോസ്, കെമിസ്ട്രി വിഭാഗം മേധാവി ഡോ.ലഫ്.വി. അരുൺ, ഫിസിക്സ് വിഭാഗം മേധാവി ഡോ.ആർ. രതീഷ് തുടങ്ങിയവർ സംസാരിച്ചു.
ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കോളേജിൽ നടത്തിയ ചിത്രരചനാ മത്സരത്തിലെയും ഇന്റർകോളേജിയേറ്റ് ക്വിസ് മത്സരങ്ങളിലെയും വിജയികൾക്കുള്ള സമ്മാന ദാനവും തുടർന്ന് ബോധവത്കരണ ക്ലാസുകളും നടന്നു. പ്രോഗ്രാം കോ ഓഡിനേറ്റർ എ. രശ്മി സ്വാഗതം പറഞ്ഞു.