കരുനാഗപ്പള്ളി: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി കൊല്ലം പോളയത്തോടിന് സമീപം നിർമ്മിക്കുന്ന യൂത്ത് സെന്ററിനുള്ള ഹുണ്ടിക കളക്ഷൻ ആരംഭിച്ചു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും കാപക്സ് ചെയർമാനുമായ പി. ആർ. വസന്തനിൽ നിന്ന് ആദ്യ ഫണ്ട് ഡി,വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. സുധീർ ഏറ്റുവാങ്ങി. സി.പി.എം. കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.