കൊല്ലം: രാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികൾ ഒരുമയോടെ പ്രവർത്തിച്ചാൽ കൊല്ലത്തിന്റെ വികസനം വേഗത്തിലാകുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻശങ്കർ പറഞ്ഞു. കൊല്ലം നഗരത്തിന്റെ വികസനം ആസ്പദമാക്കി ദേശിംഗനാട് എഴുത്തുകൂട്ടം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻ അഡീഷണൽ ചീഫ് ടൗൺ പ്ലാനർ ജേക്കബ് ഈശോ കൊല്ലത്തിന്റെ വിശാല വികസന രേഖ അവതരിപ്പിച്ചു. പി. കേശവൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ. മേരിദാസൻ, എം. സുജയ് തുടങ്ങിയവർ സംസാരിച്ചു. എസ്. സുരേഷ് ബാബു സ്വാഗതവും അയത്തിൽ അസനാര് കുഞ്ഞ് നന്ദിയും പറഞ്ഞു.