ഓടനാവട്ടം: കേരളത്തെ കണ്ണീരിലാഴ്ത്തിയ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കൻ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കുടവട്ടൂരിലെ ദേവനന്ദയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരണം സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന ഒട്ടേറെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഉത്തരം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലവും അടക്കം ചെയ്തിടവും സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബി.ജെ.പി ജില്ലാ ജന. സെക്രട്ടറി വെള്ളിമൺ ദിലീപ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്.ജിതിൻദേവ്, കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് വയക്കൽ സോമൻ, ഇടവട്ടം വിനോദ്, വെളിയം പഞ്ചായത്ത് സമിതി പ്രസിഡന്റ് സുധാകരൻ പരുത്തിയറ, കരീപ്ര വിജയൻ, രാജേശ്വരി രാജേന്ദ്രൻ, നെടുമ്പന ശിവൻ, പ്രതിലാൽ, സന്തോഷ്, അനിൽകുമാർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.