b-muraleedharan-pillai
സർവീസിൽ നിന്ന് വിരമിക്കുന്ന ബി. മുരളീധരൻപിള്ളയ്ക്ക് ആർ. ഗോപൻ, ഐഷാപോറ്റി എം.എൽ.എ, ജഗദമ്മ ടീച്ചർ എന്നിവർ ഉപഹാരസമർപ്പണം നടത്തുന്നു

ഓടനാവട്ടം: മുട്ടറ ഹയർസെക്കൻഡറി സ്കൂളിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകൻ ബി. മുരളീധരൻപിള്ളയ്ക്ക് യാത്രഅയപ്പും വിദ്യാഭ്യാസ സമ്മേളനവും നടന്നു. പി.ടി.എ പ്രസിഡന്റ് ആർ. ഗോപന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം

പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു .കെ..ജഗദമ്മ മുഖ്യ പ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലിംലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിത്രവത്സല, വാർഡ് മെമ്പർ രാജു മേക്കോണം, സൂര്യ സജയൻ, സ്കൂൾ വികസനസമിതി ചെയർമാൻ സി.രാജു, മുട്ടറ ഉദയഭാനു, നൂർസമാൻ, രശ്മിനായർ, രോഹിത് സജീവ്, ബി. മുരളീധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.ഐ. സൂസമ്മ സ്വാഗതവും എം. മനു നന്ദിയും പറഞ്ഞു.