rsp
ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു

ചാത്തന്നൂർ: ലൈഫ് പദ്ധതിയെകുറിച്ചുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം എൽ.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് പണി പൂർത്തീകരണത്തിന് തൊട്ടടുത്ത് എത്തിനിന്ന വീടുകൾ പോലും ഈ സർക്കാരിന്റെ ഭരണനേട്ടമായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.പി ദേശീയസമിതി അംഗം ജി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു, കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നെടുങ്ങോലം രഘു, ഫോർവേഡ് ബ്ലോക്ക്‌ സംസ്ഥാന സെക്രട്ടറി കൈപ്പുഴ റാംമോഹൻ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൾഫിക്കർ സലാം, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹനൻ, ഷാലു വി. ദാസ്, രാജൻ കുറുപ്പ്, ഡി. സുഭദ്രാമ്മ എന്നിവർ സംസാരിച്ചു.