fire
ചാത്തന്നൂർ മീനാട് ക്ഷേത്രത്തിന് സമീപത്തെ തടി മില്ലിന്റെ വളപ്പിൽ പടർന്ന് പിടിച്ച തീ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കെടുത്തുന്നു

ചാത്തന്നൂർ: മീനാട് ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന തടിമില്ലിലുണ്ടായ തീപിടിത്തത്തിൽ ഒരു ലക്ഷത്തിലേറെ രൂപയുടെ തടികൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയാണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്തുള്ള വയലിലെ പുല്ലിന് പിടിച്ച തീ മില്ലിലേക്ക് പടരുകയായിരുന്നു. മിൽ വളപ്പിൽ കിടന്ന തടികൾ കത്തി നശിച്ചു. ഷെഡിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും പടരുന്നതിന് മുമ്പ് നാട്ടുകാരും പരവൂരിലെ അഗ്നിശമന സേനയുമെത്തി തീ അണച്ചു.