prathi-hiskey-martin

പുനലൂർ: സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കച്ചവടം നടത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലേക്ക് കടത്തിയ ഒന്നര ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പുനലൂർ പൊലീസ് പിടികൂടി.
തമിഴ്നാട് തിരുനെൽവേലി അംബാസമുദ്രം സ്വദേശിയായ ഇസക്കി മാർട്ടിനിൽ (38) നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. പുനലൂർ എസ്.ഐ ജി.രാജീവ്, എ.എസ്.ഐ ഓമനക്കുട്ടൻ, സി.പി.ഒ അജിത്ത് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.