കൊല്ലം: കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. മേയർ ഹണി ബെഞ്ചമിൻ സല്യൂട്ട് സ്വീകരിച്ചു.
ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക മിനിജ ആർ. വിജയൻ, ഡ്രിൽ മാസ്റ്റേഴ്സ് അനിൽ ആൻഡ്രൂസ്, സജിനി, സി.പി.ഒ ഷാജി മംഗലശ്ശേരിൽ, അദ്ധ്യാപകൻ രൂപേഷ് വെട്ടിക്കവല എന്നിവർ സംസാരിച്ചു.