
ഓടനാവട്ടം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുടവട്ടൂരിൽ ദേവനന്ദയുടെ വീട് സന്ദർശിച്ചു. ഇന്നലെ രാത്രി 9 ഓടെയായിരുന്നു സന്ദർശനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം സ്ഥിരീകരിക്കാനാവൂ. കേരളത്തെ നടുക്കിയ സംഭവം അടുത്തദിവസം നിയമസഭയിൽ അവതരിപ്പിക്കും. സത്വര നടപടി സ്വീകരിക്കുന്നതിന് പൊലീസ് മോധാവിയോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ജോസഫ് വാഴക്കാല, വെളിയം ശ്രീകുമാർ എന്നിവർ അദ്ദേഹത്തൊപ്പം ഉണ്ടായിരുന്നു.