elephant

പാരിപ്പള്ളി: ചിറക്കര ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ഉത്സവത്തിന്റെ സമാപനദിവസമായ ഇന്നലെ രാത്രി നടന്ന ഘോഷയാത്രയ്ക്കിടെയാണ് തിടമ്പേറ്റിയ മണികണ്ഠൻ എന്ന ആനയാണ് ക്ഷേത്ര പരിസരത്ത് വച്ച് ഇടഞ്ഞത്. ഉത്സവമേളവും പഞ്ചാരിമേളവും കണ്ട് ഭയന്ന ആന രാത്രി ഒൻപതുമണിയോടെയാണ് പാപ്പാന്മാരുടെ നിർദേശങ്ങൾ അനുസരിക്കാതായത്. ഉടൻ തന്നെ പൊലീസും എലഫന്റ് സ്ക്വാഡും ചേർന്ന് മറ്റ് ആനകളെ സ്ഥലത്ത് നിന്ന് മാറ്റി. മണികണ്ഠന്റെ പുറത്തിരുന്ന ശാന്തിയെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം കഴിഞ്ഞില്ല. പിന്നീട് സമീപത്തെ മരത്തിൽ തൂങ്ങിയിറങ്ങിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഏറെ നേരത്തെ പ്രയത്നത്തിലൂടെ ആനയെ പുറത്തെത്തിച്ച് തളയ്ക്കുകയായിരുന്നു.