കൊല്ലം: കേരള ഫുട്ബാൾ അസോസിയേഷൻ ലാൽബഹദൂർ സ്റ്റേഡിയത്തിൽ നടത്തിയ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ കൊല്ലം ഫുട്ബാൾ അക്കാദമി വിജയികളായി. സമ്മാനദാനം ഡി.എഫ്.എ പ്രസിഡന്റ് ഡോ.സുധീർ നിർവഹിച്ചു. ചടങ്ങിൽ ഡോ.ജെ. ജയകുമാർ, സി.വിമൽകുമാർ (കേരളകൗമുദി), ജി.മോഹനൻ, വി.എം.പ്രേംനവാസ്, അജയൻ തുടങ്ങിയവർ സംസാരിച്ചു.