snd
പുനലൂർ യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന വനിതാസംഘം ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തുന്നു. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സമീപം

പുനലൂർ: തിരഞ്ഞെടുപ്പിൽ സമുദായ അംഗങ്ങൾ വിഭിന്നമായ നിലപാട് സ്വീകരിക്കുമ്പോൾ അർഹതപ്പെട്ടത് പലതും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്ന്

എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ പറഞ്ഞു. പുനലൂർ യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന വനിതാസംഘം ഭാരവാഹികളുടെ സംയുക്തയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വനജ വിദ്യാധരൻ. ആത്മീയമായ അടിത്തറകൾ ശാഖകളിൽ സൃഷ്ടിക്കാനാണ് എല്ലാ ശാഖാ യോഗങ്ങളിലും കുടുബ യോഗങ്ങൾ രൂപീകരിക്കുന്നത്. സ്ത്രീകൾ വിചാരിച്ചാലെ ഒരു കുടുംബത്തിനെ നേർവഴിക്ക് കൊണ്ടുപോകാൻ കഴിയൂ. വനിതകളുടെ പ്രവർത്തനങ്ങളാണ് യൂണിയന് ശക്തി പകരുന്നതെന്നും വനജ വിദ്യാധരൻ പറഞ്ഞു.

വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ.ഹരിദാസ്, കൗൺസിലർ എസ്. സദാനന്ദൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, സെക്രട്ടറി പ്രീത സജീവ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ശാഖാ യോഗങ്ങളിൽ ഏറ്റവും കൂടുതൽ കുടുംബയോഗങ്ങൾ രൂപീകരിക്കാൻ മുൻകൈയെടുത്ത് പ്രവർത്തിച്ച വനിതസംഘം ശാഖാ ഭാരവാഹികളെ യൂണിയൻ പ്രസിഡന്റ് ആദരിച്ചു. തുടർന്ന് ധന സഹായങ്ങളും വിതരണം ചെയ്തു.