snd

പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ ഇടമൺ യു.പി സ്കൂൾ മേഖലയിൽ കുടുംബയോഗവും സമൂഹ പ്രാർത്ഥനയും നടന്നു. വനിതാസംഘം പുനലൂർ യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സുധീർ ബാബു അദ്ധ്യക്ഷത വഹിച്ചു. മോഹനൻ, അമ്പിളി, വിമല രാജേന്ദ്രൻ, സുമ ബാഹുലേയൻ, സേനി സുധീർ, സരള വിജയൻ, സതി ഷാജി തുടങ്ങിയവർ സംസാരിച്ചു.