a
വാക്കനാട് ആലുംമൂട് - ശ്രീമഹാദേവർ ക്ഷേത്രം റോഡും പാലവും പി. ഐഷാപോറ്റി എം.എൽ.എ റോഡും പാലവും ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: വാക്കനാട്, കുടിക്കോട് ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് നിർമിച്ച വാക്കനാട് ആലുംമൂട് - ശ്രീമഹാദേവർ ക്ഷേത്രം റോഡും പാലവും നാടിന് സമർപ്പിച്ചു. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൾ റഹ്മാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ അസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.15 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്.

സംഘാടക സമിതി ചെയർമാൻ എം.എസ്. ശ്രീകുമാർ, ജില്ലാ പഞ്ചായത്തംഗം സി.പി. പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗം ജെ.ആർ. അമ്പിളി, കരീപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ, വാക്കനാട് ക്ഷീരസംഘം പ്രസിഡന്റ് ജി. മോഹനൻ, വാക്കനാട് രാധാകൃഷ്ണൻ, എസ്. ജയകുമാർ, വി. ബാലചന്ദ്രൻ പിള്ള, കെ. വാസുദേവൻ നായർ, എൻ. മുരളീധരൻപിള്ള, പാലൂർ വിജയൻപിള്ള, ശ്രീജിത്, ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.