photo
കെ.ജി.ഒ എ ജില്ലാ സമ്മേളനത്തിൽ നോർക്കാ റൂട്ട്സേ വൈസ് ചെയർമാൻ കെ.വരദരാദൻ പ്രസംഗിക്കുന്നു.

കരുനാഗപ്പള്ളി: രാജ്യത്തെ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളി വർഗം അണിനിരക്കണമെന്ന് കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എട്ട് മണിക്കൂർ ജോലിയെന്ന തൊഴിലവകാശത്തെപ്പോലും ഇല്ലാതാക്കി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. സ്ഥിരം തൊഴിലും പെൻഷനും ഇല്ലാതാക്കി രാജ്യത്തെ വർഗീയമായി വിഭജിച്ച് കോർപ്പറേറ്റുവത്കരണം നടപ്പാക്കുകയാണെന്ന പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. അംഗത്വ വിതരണോദ്ഘാടനവും സംഘടനയുടെ മുൻകാല പ്രവർത്തകരെ ആദരിക്കലും നോർക്കാ റൂട്ട്സ് വൈസ് ചെയർമാൻ കെ.വരദരാജൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ആർ.മനോരഞ്ജൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ദിലീപ്, ജോയിന്റ് സെക്രട്ടറി അജി എന്നവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സുധാകരൻ പ്രമേയവും സംസ്ഥാന സെക്രട്ടറി ഡോ. എസ്.ആർ.മോഹനചന്ദ്രൻ ചർച്ചകൾക്ക് മറുപടിയും. സംസ്ഥാന സെക്രട്ടറി വി.ജയകുമാർ, സെക്രട്ടേറിയറ്റ് അംഗം എ.ബിന്ദു തുടങ്ങിയവർ പ്രതിനികളെ അഭിവാദ്യം ചെയ്തു.